കേരളം
ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.’
‘ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!’