മാൾട്ടാ വാർത്തകൾ

മാൾട്ട ഇന്ത്യൻ എംബസിയിൽ സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്കായി പുതിയ പോർട്ടൽ നിലവിൽ വന്നു

മാൾട്ട ഇന്ത്യൻ എംബസിയിൽ സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്കായി പുതിയ പോർട്ടൽ നിലവിൽ വന്നു. പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന്, മാൾട്ടയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ https://embassy.passportindia.gov.in/ എന്ന ലിങ്ക് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക.

അപേക്ഷ ഓൺലൈനായി പൂരിപ്പിച്ചുകഴിഞ്ഞാൽ, അപേക്ഷകനോ മാതാപിതാക്കളോ രക്ഷിതാവോ പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഒപ്പിടണം. പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ഫോം, വെളുത്ത പശ്ചാത്തലമുള്ള (5X5cm) മൂന്ന് കളർ ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, മാൾട്ടീസ് ഐഡന്റിറ്റി കാർഡിന്റെ പകർപ്പ് എന്നിവ തപാൽ വഴി അയയ്കുയോ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മെയിൽ ബോക്സിൽ നിക്ഷേപികുകയോ ചെയ്യാം. മാൾട്ടയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ വിലാസം :

ഇന്ത്യൻ ഹൈക്കമ്മീഷൻ High Commission of India

നമ്പർ 29, ട്രിക്-ഗാലന്റൺ വാസല്ലോ No. 29, Triq-Galanton Vassallo

സാന്താ വെനേര, SVR 1901, Santa Venera, SVR 1901,

മാൾട്ട Malta

ഒരിക്കലും നിങ്ങളുടെ യഥാർത്ഥ പാസ്‌പോർട്ട് അയയ്ക്കരുത്. അപേക്ഷയ്‌ക്കൊപ്പം പാസ്‌പോർട്ടിന്റെ ഒരു പകർപ്പ് മാത്രം അയയ്ക്കുക.

രേഖകൾ സ്വീകരിച്ച് പരിശോധിച്ചുകഴിഞ്ഞാൽ, ആവശ്യമായ കോൺസുലാർ ഫീസുകൾ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് നിങ്ങൾക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button