മാൾട്ടാ വാർത്തകൾ
ഗോസോ ജനറൽ ആശുപത്രിയിൽ പുതിയ മാമോഗ്രാം മെഷീൻ
ഗോസോ ജനറൽ ആശുപത്രിയിൽ പുതിയ മാമോഗ്രാം മെഷീൻ സ്ഥാപിച്ചു. ആയിരക്കണക്കിന് ഗോസിറ്റൻ രോഗികൾക്ക് സഹായകരമാകുന്ന മാമോഗ്രാം മെഷീൻ ആരോഗ്യമന്ത്രി ജോ എറ്റിയെൻ അബെല ഉദ്ഘാടനം ചെയ്തു. കേവലം 3.7 സെക്കൻഡിനുള്ളിൽ വേഗമേറിയതും ഉയർന്ന റെസല്യൂഷനുള്ളതുമായ ബ്രെസ്റ്റ് ഇമേജുകൾ നൽകുന്ന ഹോളോജിക് 3D മാമോഗ്രാഫി സിസ്റ്റമാണ് ആശുപത്രിയിലേത്. എച്ച്ഡി ഇമേജിംഗിലൂടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നൂതന സാങ്കേതികവിദ്യയാണ് യന്ത്രത്തിലുള്ളത്. മാൾട്ടീസ് ആശുപത്രികളിലെ റേഡിയോളജിക്കൽ ഉപകരണങ്ങൾ നവീകരിക്കാനുള്ള സർക്കാർ സംരംഭത്തിൻ്റെ ഭാഗമാണ് പുതിയ മാമോഗ്രാം മെഷീനെന്ന് മന്ത്രി വ്യക്തമാക്കി.