കേരളം
കേരള ലത്തീന്‍ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള ലത്തീന്‍ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം. അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അധ്യക്ഷനാണ് അദ്ദേഹം.
കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും അധ്യക്ഷനുമാണ്. വിജയപുരം രൂപതാ മെത്രാന്‍ ഡോ.സെബാസ്റ്റിയന്‍ തെക്കേത്തെച്ചേരിലാണ് വൈസ് പ്രസിഡന്റ്.
തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ആര്‍.ക്രിസ്തുദാസ് ജനറല്‍ സെക്രട്ടറിയാകും. വരാപ്പുഴ അതിരൂപതാ കാര്യാലയത്തില്‍ നടന്ന മെത്രാന്‍ സമിതി യോഗത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്.



