ഗാസ ഭക്ഷ്യസഹായവുമായി പുതിയ ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പലസ്തീനിലേക്ക്

ഗാസയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്ന ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ കപ്പൽ കാറ്റാനിയയിൽ നിന്ന് യാത്ര തിരിച്ചു. സമാനമായ ഒരു യാത്രക്കിടെ മാൾട്ടയ്ക്ക് സമീപം മെയ് 2 ന് മറ്റൊരു കപ്പൽ ബോംബിട്ട് തകർത്ത് ഒരു മാസത്തിന് ശേഷമാണ് ഇത്. ഗാസയിലെ മത്സ്യത്തൊഴിലാളിയായ മാഡ്ലീന്റെ പേരിൽ 2014 ൽ നാമകരണം ചെയ്യപ്പെട്ട കപ്പൽ ഇന്നലെ ഇറ്റലിയിൽ നിന്നും തിരിച്ചിട്ടുണ്ട്.
എംഇപി റിമ ഹസ്സൻ, കാലാവസ്ഥാ നീതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരാണ് മാഡ്ലീനിൽ ഉള്ളത്. ഭക്ഷ്യസഹായത്തിൽ ബേബി ഫോർമുല, മാവ്, അരി, ഡയപ്പറുകൾ, സ്ത്രീകളുടെ സാനിറ്ററി ഉൽപ്പന്നങ്ങൾ, വാട്ടർ ഡീസലൈനേഷൻ കിറ്റുകൾ, മെഡിക്കൽ സപ്ലൈസ്, ക്രച്ചസ്, കുട്ടികളുടെ പ്രോസ്തെറ്റിക്സ് എന്നിവ ഉൾപ്പെടുന്നു. 15 വർഷം മുമ്പ് ഇസ്രായേൽ സൈന്യം സമാനമായ ഒരു ദൗത്യത്തിൽ ഇവരുടെ മറ്റൊരു കപ്പലായ മാവി മർമരയെ ആക്രമിച്ചിരുന്നു. അന്ന് പത്ത് മാനുഷിക സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടു.