ഹൈജ്രന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പരിക്കേറ്റു; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കാഠ്മണ്ഡു : നേപ്പാളില്‍ ഹൈജ്രന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ടുറിസം വകുപ്പിന്റെ ‘വിസിറ്റ് പൊഖാറ ഇയര്‍ 2025’ ന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
ഫെബ്രുവരി 15ന് നടന്ന പരിപാടിക്കിടെ ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികള്‍ കത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹൈഡഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചത്. ബലൂണുകള്‍ പൊട്ടിത്തെറിച്ചതിന് കാരണം ഇന്ത്യന്‍ പൗരനായ കമലേഷ് കുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കത്തിച്ച മെഴുകുതിരിയില്‍ നിന്ന് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിനും പൊഖാറ മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ധനരാജ് ആചാര്യയ്ക്കും പരിക്കേറ്റു.
ധനമന്ത്രി കൂടിയായ പോഡലിന്റെയും ആചാര്യയുടെയും കൈകള്‍ക്കും മുഖത്തുമാണ് പരുക്കേറ്റത്. കാഠ്മണ്ഡുവിലെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.