കേരളം

നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റി; വി​ജ്ഞാ​പ​നം ഇ​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം : നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നും മാ​റ്റി​യാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വ് വ​രു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി പേ​രു​മാ​റ്റം നി​ല​വി​ല്‍ വ​രും. ഇ​തോ​ടെ ഈ ​ര​ണ്ടു സ്റ്റേ​ഷ​നു​ക​ളെ​യും തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ സാ​റ്റ്‌​ലൈ​റ്റ് ടെ​ര്‍​മി​ന​ലു​ക​ളാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ജീ​വ​മാ​കും.

കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ല്‍ ഭൂ​രി​പ​ക്ഷ​വും ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളാ​ണ്. എ​ന്നാ​ല്‍ കൊ​ച്ചു​വേ​ളി എ​ന്ന പേ​ര് കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള​വ​ര്‍​ക്ക് ഒ​ട്ടും പ​രി​ചി​ത​മ​ല്ല. അ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലേ​ക്കു റി​സ​ര്‍​വേ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​വ​ര്‍ യാ​ത്ര വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. പേ​രു​മാ​റ്റം വ​ന്ന​തോ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button