റഷ്യയുമായി സാമ്പത്തിക ബന്ധം; ഇന്ത്യ, ബ്രസീല്‍, ചൈന രാജ്യങ്ങൾക്ക് നാറ്റോ സെക്രട്ടറിയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍ ഡിസി : റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്. ഇതല്ലെങ്കിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാര്‍ക്ക് റുട്ടെ ആവശ്യപ്പെട്ടു.
യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് മാത്രമല്ല ബ്രസീൽ, ചൈന എന്നീ രാജ്യങ്ങള്‍ക്കും ഭീഷണിയുണ്ട്. ട്രംപിന്റെ 100 ശതമാനം പ്രതികാര നികുതി ഭീഷണിക്ക് പിന്നാലെയാണ് നാറ്റോ തലവനും രംഗത്ത് എത്തിയത്.
റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണി പുറപ്പെടുവിച്ചിരുന്നു. 50 ദിവസത്തെ ഇടവേളയും പറഞ്ഞു.
യുക്രെയ്‌നിനു പുതിയ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അൻപതു ദിവസത്തിനുള്ളിൽ സമാധാന കരാർ നിലവിൽ വന്നില്ലെങ്കിൽ റഷ്യൻ കയറ്റുമതി ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.
‘‘നിങ്ങൾ ബെയ്ജിങ്ങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവമായി ബാധിക്കും. അതിനാൽ ദയവായി വ്ലാഡിമിര്‍ പുട്ടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകൾ നടത്തുക, അല്ലെങ്കിൽ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും’’ – റൂട്ട് പറഞ്ഞു.