അന്തർദേശീയം
ഉക്രയ്‌ൻ വിഷയത്തിൽ റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ
വാഷിങ്‌ടൺ:ഉക്രയ്‌ൻ വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ ആദ്യമായി റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ. ആറുമാസമായി റഷ്യ ഉക്രയ്‌നെതിരെ നടത്തുന്ന യുദ്ധമാണ് രക്ഷാസമിതി ബുധനാഴ്ച പരിശോധിച്ചത്. യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്യാൻ ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കിക്ക് ക്ഷണമുണ്ടായിരുന്നു.
സെലൻസ്കി യോഗത്തിൽ സംസാരിക്കണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് വേണമെന്ന് റഷ്യൻ സ്ഥാനപതി വാസിലി എ നബെൻസിയ ആവശ്യപ്പെട്ടു. 15 അംഗസമിതിയില്‍ ഇന്ത്യ ഉൾപ്പെടെ 13 അംഗങ്ങൾ അനുകൂലിച്ച് വോട്ടുചെയ്തു. റഷ്യ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ചൈന വിട്ടുനിന്നു. തുടര്‍ന്ന് യോഗത്തെ സെലസ്കി അഭിസംബോധന ചെയ്തു.രക്ഷാസമിതിയിലെ ഇന്ത്യയുടെ താൽക്കാലിക അംഗത്വം ഡിസംബറിൽ അവസാനിക്കും.