കേരളം
മുണ്ടക്കൈ-ചൂരൽമല ദുരന്തം : ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന്
വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്ത പ്രദേശത്തെ വാസയോഗ്യവും അല്ലാത്തതുമായ ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക.
ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, ഹസാർഡ് അനിലിസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയും സംഘത്തെ അനുഗമിക്കും. മാർക്ക് ചെയ്യുമ്പോൾ ഏതെങ്കിലും വീടുകൾ ഒറ്റപ്പെടുകയാണെങ്കിൽ അവ കൂടി ടൗൺഷിപ്പിൻ്റെ ഗുണഭോക്തൃ പട്ടികയിലേക്ക് പരിഗണിക്കും.