മുംബൈ ഭീകരാക്രമണം: സാജിദ് മജീദ് മിറിന് 15 വർഷം തടവ് വിധിച്ച് പാക് കോടതി
ശിക്ഷിക്കപ്പെടുന്നത് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാൾ
ഇസ്‍ലാമാബാദ് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ സാജിദ് മജീദ് മിറിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചു.
തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയെന്ന കേസിലാണ് ശിക്ഷ.
നിരോധിത ലഷ്കറെ തൊയ്ബ പ്രവര്‍ത്തകനായിരുന്ന സാജിദ് മജീദ് മിര്‍ ഏപ്രിലില്‍ അറസ്റ്റിലായത് മുതല്‍ കോട് ലഖ്പത് ജയിലിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതിക്ക് നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മിര്‍ മരിച്ചതായി നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു.
175 പേരുടെ മരണത്തിനിടയാക്കിയ 2008 നവംബര്‍ 26ലെ ആക്രമണത്തില്‍ പങ്കുള്ള സാജിദ് മിര്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാളാണ്. ആക്രമണത്തിന്റെ ‘പ്രോജക്റ്റ് മാനേജര്‍’ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 2005ല്‍ മിര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കിയ കേസില്‍ ലാഹോര്‍ എ.ടി.സി 68 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സയീദ് 2019 ജൂലൈയിലാണ് അറസ്റ്റിലായത്.