ഹോർമുസ് കടലിടുക്കിൽ മാൾട്ടിസ് കപ്പലിന് നേരെ മിസൈൽ ആക്രമണം

ഹോർമുസ് കടലിടുക്കിൽ മാൾട്ടിസ് കപ്പലിന് നേരെ മിസൈൽ ആക്രമണം. സൗദി അറേബ്യയിലേക്ക് യാത്രചെയ്യുന്നതിനിടെ “സഫീൻ പ്രസ്റ്റീജ്” എന്ന കണ്ടെയ്നർ കപ്പൽ മാൾട്ട സമയം ഇന്നലെ (ബുധനാഴ്ച്ച) ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ മിസൈൽ ആക്രമണം നേരിട്ടത്ത്. ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായത്.
ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ നിരന്തര പ്രതികാരാക്രമണങ്ങൾ നടത്തുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) ഹോർമുസ് കടലിടുക്ക്—ആഗോള എണ്ണ വ്യാപാരത്തിന് നിർണായകമായ കടൽപാത—തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിക്കുകയും അതിലൂടെ കടന്നുപോകുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
“സഫീൻ പ്രസ്റ്റീജ്” നേരിട്ട ആക്രമണം കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണമാണ്. IRGC നേതൃത്യത്തിന്‍റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി എണ്ണവിലകൾ കൂടുതൽ കുതിച്ചുയരാൻ ഇടയാക്കുമെന്നും പ്രദേശത്ത് നിന്ന് ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാൻ ഇറാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ടു.
ഇറാനും ഒമാനും തമ്മിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് വഴി ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നത്ത്.



