കേരളം

ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായി സ്മാരകമുയരുന്നു; മന്ത്രി സജി ചെറിയാന്‍ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ചാലക്കുടിയിലെ നാട്ടുകാര്‍.

കലാഭവന്‍ മണിയുടെ പേരില്‍ ജന്മനാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 3 കോടി രൂപ ചെലവില്‍ നഗരസഭ ജങ്ഷനില്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 35 സെന്റ് ഭൂമിയിലാണ് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്മാരകം നിര്‍മിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫോക് ലോര്‍ അക്കാദമിയാണു സ്മാരക നിര്‍മാണത്തിനു നേതൃത്വം നല്‍കുക.

നേരത്തേ അനുവദിച്ച അമ്പതുലക്ഷം രൂപ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അതു മൂന്നുകോടിയാക്കി ഭരണാനുമതിയായത്. നാടന്‍പാട്ടിനെ ലോകശ്രദ്ധയിലെത്തിച്ച മണിക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഫോക്ലോര്‍ അക്കാദമി തന്നെയാണ് എന്നതും കാലത്തിന്റെ മറ്റൊരുനീതി. സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായി ഈ സ്മാരകം പ്രവര്‍ത്തിക്കും. ആര്‍ട്ട് ഗാലറി, ഡിജിറ്റല്‍ മ്യൂസിയം, പഠനത്തിനുള്ള സൗകര്യങ്ങള്‍, ഗവേഷണത്തിനുള്ള ലൈബ്രറി, ഓഡിറ്റോറിയം, സ്റ്റുഡിയോ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. മണി ഓര്‍മ്മയായിട്ട് ഒമ്പതുവര്‍ഷം കഴിഞ്ഞാണ് സ്മാരകം നിര്‍മ്മാണം തുടങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button