നടപടിയില്ലെങ്കിൽ ജോലി നിർത്തും, ഗോസോ ആശുപത്രിയിലെ മിഡ്‌വൈഫ് കുറവിനെതിരെ മിഡ്‌വൈഫ്‌സ് യൂണിയൻ

ഗോസോ ആശുപത്രിയിലെ മിഡ്‌വൈഫ് കുറവിനെതിരെ മിഡ്‌വൈഫ്‌സ് യൂണിയൻ നഴ്‌സിംഗ് ഡയറക്ടറേറ്റിന് മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ചയ്ക്കകം രണ്ട് മിഡ്‌വൈഫുമാരെ ഗോസോ ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കിൽ, എല്ലാ കമ്പ്യൂട്ടർ ജോലികളും നിർത്താൻ അംഗങ്ങളോട് ഉത്തരവിടുമെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്. ഡയറക്ടറേറ്റിന്റെ നിഷ്‌ക്രിയത്വം ഗോസോയിലെ മിഡ്‌വൈഫറി സേവനങ്ങൾ സുരക്ഷിതമല്ലാതാക്കിയെന്നാണ് മാൾട്ട യൂണിയൻ ഓഫ് മിഡ്‌വൈഫ്‌സ് ആൻഡ് നഴ്‌സസ് മുന്നറിയിപ്പ് നൽകുന്നത്.
ഗോസോ ജനറൽ ആശുപത്രിയിൽ നിലവിൽ നാല് മിഡ്‌വൈഫറി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അഞ്ച് വർഷമായി ഈ പ്രശ്നം തുടരുകയാണെന്ന് ണിയൻ പ്രസിഡന്റ് പോൾ പേസ് ഡയറക്ടർ ജനറൽ മൗറീൻ മഹോണിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.രണ്ട് മിഡ്‌വൈഫുമാരെ സ്ഥലം മാറ്റാൻ യൂണിയൻ ഇപ്പോൾ ഒരു മാസത്തിലേറെയായി ഡയറക്ടറേറ്റിനായി കാത്തിരിക്കുകയാണ്. ഗോസോയിൽ നാല് മിഡ്‌വൈഫ് ഒഴിവുകൾ ഉള്ളതിനാൽ, ആശുപത്രിക്ക് സുരക്ഷിതമായ സേവനങ്ങൾ നിലനിർത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.