യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങൾക്കുള്ള എ.സി.ഐ പുരസ്ക്കാരം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്
യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്.10 മില്യണ്‍ യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന ചെറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഈ നേട്ടം. വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ പെര്‍ഫോമന്‍സ് എന്നിവ കണക്കിലെടുത്താണ് ഈ പുരസ്‌ക്കാരം നല്‍കിയത്. ബ്രസല്‍സ്, സെവിയ്യ വിമാനത്താവളങ്ങളോട് മത്സരിച്ചാണ് മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളം ഈ പുരസ്‌ക്കാരം നേടിയത്.
കൂടുതല്‍ എയര്‍ ലിങ്കുകള്‍ സ്ഥാപിക്കുന്നതിലും വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമായി 250 മില്യണ്‍ യൂറോയുടെ ആസൂത്രിത നിക്ഷേപ പരിപാടിയികളാണ് കഴിഞ്ഞവര്‍ഷം മാള്‍ട്ട എയര്‍പോര്‍ട്ടില്‍ നടത്തിയതെന്ന് സി.ഇ.ഒ അലന്‍ ബോര്‍ഗ് വ്യക്തമാക്കി. ആദ്യ ഘട്ടം പൂര്‍ത്തിയായ ടെര്‍മിനല്‍ വിപുലീകരണ പദ്ധതി, ഹാന്‍ഡ് ലഗേജുകള്‍ക്കായി പുതിയ സ്‌കാനിങ് ഉപകരണം. ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ എന്നിവ മാള്‍ട്ട വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്. 2050-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനും പദ്ധതിയുണ്ട്.