മെല്ലിഹ മലിനജല ശുചീകരണ പ്ലാന്റിന്റെ ശേഷി മൂന്നിരട്ടിയാക്കുന്നു
മെല്ലിഹ മലിനജല ശുചീകരണ പ്ലാന്റിന്റെ ശേഷി മൂന്നിരട്ടിയാക്കുന്നു. ജനസംഖ്യാ വര്‍ദ്ധനയ്ക്കും ടൂറിസം മേഖലയിലെ വര്‍ധിത ആവശ്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് ഈ മലിനജല ശുദ്ധീകരണ പ്ലാന്റ് വിപുലീകരിക്കുന്നത്. ഈmnija മലിനജല ശുദ്ധീകരണ പ്ലാന്റ് (WWTP) വിപുലീകരിക്കുന്നതിനുള്ള പദ്ധതി വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (WSC) അവതരിപ്പിച്ചു.
പുതിയ പ്ലാന്‍ പ്രകാരം നിലവിലുള്ള പ്ലാന്റിന് അടുത്തുള്ള 6,500 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി ഏറ്റെടുക്കും. ഒരു അധിക ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ നിര്‍മ്മാണവും നിലവിലുള്ള പമ്പിംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് ഭൂഗര്‍ഭ ഇന്‍ലെറ്റ് ഫ്‌ലോ പൈപ്പ് സ്ഥാപിക്കുന്നതും വിപുലീകരണ പദ്ധതിയിലുണ്ട്. 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഡബ്ല്യുടിപി നിലവില്‍ പ്രതിദിനം 6,700 ക്യുബിക് മീറ്റര്‍ മലിനജലമാണ് പ്രോസസ്സ് ചെയ്യുന്നത് . മെല്ലിക, സെന്റ് പോള്‍സ് ബേ, മെര്‍ര്‍ എന്നിവിടങ്ങളില്‍ 49,620 നിവാസികള്‍ക്കാണ് സേവനം ലഭിക്കുന്നത്. ടൂറിസ്റ്റ് സീസണില്‍ പ്ലാന്റ് ഇടയ്ക്കിടെ അതിന്റെ സംഭരണ ശേഷി കവിയുന്നതാണ് നവീകരണങ്ങളുടെ അടിയന്തിര പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പുതിയ പ്രോജക്ട് പ്രകാരം പ്ലാന്റിന്റെ ശേഷി പ്രതിദിനം 20,000 ക്യുബിക് മീറ്ററായി ഉയരും. ഇത് 121,000 താമസക്കാരുടെ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണ്. 2040 വരെ പ്രൊജക്റ്റ് ഡിമാന്‍ഡ് നിറവേറ്റുകയും ചെയ്യും. പ്രതിദിനം 8,000 ക്യുബിക് മീറ്റര്‍ വരെ പുതിയ വെള്ളം ഉത്പാദിപ്പിക്കും. ഇത് കര്‍ഷകര്‍ക്ക് ഗുണകരമാകും. ട്രീറ്റ്‌മെന്റ് പ്ലാന്റ് ശുദ്ധീകരിച്ച മലിനജലം നിലവിലുള്ള ഔട്ട്ഫ്‌ലോ പോയിന്റ് വഴി കടലിലേക്ക് പുറന്തള്ളും. പ്രതിദിന അളവ് നിലവിലെ 12,000 ക്യുബിക് മീറ്ററില്‍ നിന്ന് 20,000 ക്യുബിക് മീറ്റര്‍ വരെ വര്‍ധിപ്പിക്കും.