മുന ഷംസുദ്ദീൻ -ചാൾസ് രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി , ദൈവത്തിന്റെ സ്വന്തം നാട്ടുകാരി
കാസർകോട്ട് നിന്നുള്ള ഒരു പ്രവാസി മലയാളിക്ക് യുകെയിൽ എവിടെ വരെ എത്താം ? മുന ഷംസുദ്ദീൻ എന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയോട് ചോദിച്ചാൽ ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരത്തിൽ തുടങ്ങി ലോകം വരെ എന്നാകും ഉത്തരം. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലാണ് കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ ശ്രദ്ധേയയാകുന്നത്. രാജാവിന്റെ ദൈനംദിന പരിപാടികള്‍ ഏകോപിപ്പിക്കുന്ന ഇവര്‍ യാത്രകളിലും കൂടെയുണ്ടാകും.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ മുന ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ജറുസലേമിലും ഇസ്ലാമാബാദിലും ബ്രിട്ടീഷ് ഹൈക്കമ്മീഷനുകളില്‍ നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്.
ദേ , ഇവർക്ക് അസാധ്യമായി ഒന്നുമില്ല എന്ന് പ്രവാസി മലയാളിയെ നോക്കി പല കോർപ്പറേറ്റ് കമ്പനികളും ഭരണ കർത്താക്കളും തലകുലുക്കി സമ്മതിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഭരണചക്രം തിരിക്കുന്നതിനു പിന്നിൽ പോലും ഒരു മലയാളിവേര് കണ്ടെത്താൻ സാധിക്കും. ദേ ഇപ്പോൾ ബ്രിട്ടൺ രാജാവിന്റെ കൊട്ടാരത്തിലും ഒരു മലയാളി സാന്നിധ്യം.. അതും രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി.,.. മുനയുടെ കാര്യം തന്നെ നോക്കൂ, നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ പഠനം, ബ്രിട്ടീഷ് ഫോറിൻ സർവീസിൽ ജോലി.. മുനയെപ്പോലെ അത്യുന്നതങ്ങൾ സ്വപ്നം കാണാൻ കൊതിക്കുന്ന സ്ഥിരോത്സാഹികൾക്ക് കൂടി ഉള്ളതാണ് പ്രവാസ ജീവിതം.