ദേശീയം
ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തം; 3 മരണം

ന്യൂഡൽഹി : ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തത്തിൽ മൂന്ന് മരണം. തീപിടിത്തമുണ്ടായതോടെ ഏഴാം നിലയിൽ നിന്നും ചാടിയ മൂന്നു പേരാണ് മരിച്ചത്. 10 വയസ് പ്രായം വരുന്ന പെൺകുട്ടിയും, ആൺകുട്ടിയും അവരുടെ അച്ഛനുമാണ് മരിച്ചതെന്നാണ് വിവരം.
തീ വ്യാപിച്ചതോടെ ഭയന്ന കുട്ടികൾ ആദ്യം താഴേയ്ക്ക് ചാടുകയും പിന്നാലെ പിതാവും ചാടുകയായിരുന്നെന്നാണ് വിവരം. ഇവരെ ഒടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ ഭാര്യയെയും മറ്റൊരു മകനേയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്‍റ് എന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 8 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയാണ്. ഫ്ലാറ്റിലുള്ളവരെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.