തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം; നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍ : തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്.
അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തുണ്ട്. അരമണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും പ്രദേശത്ത് പുകമൂടിയ നിലയിലാണ്. വലിയ നാശ നഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരുന്നു. ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തുന്ന ട്രാക്കിന് സമീപത്താണ് അഗ്നിബാധയുണ്ടായ പാര്‍ക്കിങ് ഏരിയ. ട്രെയിൻ ഗതാഗതവും സാധാരണ നിലയിലാണ്.



