അന്തർദേശീയം

ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം

ടെഹ്റാൻ : ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗനുകളും പ്രവർത്തിച്ചിരുന്നു. ഈ മേഖലയിൽ തീ പടർന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപ്പിടിത്തതിൽ ഇതുവരെയും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക ഏജൻസികൾ അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണെന്നും തീപ്പിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഏജൻസികൾ വ്യക്തമാക്കി. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button