കേരളം
ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന് വെട്ടേറ്റു മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

തൊടുപുഴ : ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന് വെട്ടേറ്റു മരിച്ചു. ഓലിക്കല്‍ സുധന് (60) ആണ് മരിച്ചത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് സമീപവാസി കുളങ്ങരയില്‍ അജിത്താണ് വെട്ടിയത്.
പ്രതി അജിത്തിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്താണ് കൊലപാതകം നടന്നത്.
അജിത്തിന്റെ വീടിന്റെ സമീപത് വെച്ചായിരുന്നു കൊലപാതകം. ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടര്‍ന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍.