മാൾട്ടാ വാർത്തകൾ
എക്സ്ലെൻഡിലെ അപ്പാർട്ട്മെന്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

ഗോസോ എക്സ്ലെൻഡിലെ അപ്പാർട്ട്മെന്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിൽ ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസിന് ഉടൻ സ്ഥലത്തെത്തുകയും സിവിൽ പ്രൊട്ടക്ഷൻ വകുപ്പിന്റെ സഹായത്തോടെ മൃതദേഹം നീക്കം ചെയ്യുകയും ചെയ്തു. വ്യക്തിയുടെ ഐഡന്റിറ്റിയോ മരണ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരണകാരണവും കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളേ കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.