അന്തർദേശീയം
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു; ഒരാളെ ആക്രമിച്ച് തീക്കൊളുത്തി

ധാക്ക : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുന്നു. കച്ചവടക്കാരനായ ഖോകോൺ ചന്ദ്ര ദാസി (50) നെ അജ്ഞാതർ ചേർന്ന് ക്രൂരമായി ആക്രമിച്ച് തീക്കൊളുത്തി. ശരിയത്പൂർ ജില്ലയിലെ കേയുർഭംഗ ബസാറിനുസമീപമാണ് സംഭവം. ബുധനാഴ്‌ച രാത്രി കടയടച്ചു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.
ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ദാസിനെ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമിച്ചത്. നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നിലഗുരുതരമായി തുടരുകയാണ്. അക്രമികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.



