മാൾട്ടാ വാർത്തകൾ
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തണമെന്ന നിർദേശത്തിനെതിരെ മാൾട്ടീസ് പ്രധാനമന്ത്രി

നിയമപരമായി മദ്യപിക്കാനുള്ള പ്രായപരിധി ഉയർത്തണമെന്ന നിർദേശത്തിനെതിരെ മാൾട്ടീസ് പ്രധാനമന്ത്രി.
മാൾട്ടയുടെ നിയമപരമായ മദ്യപാന പ്രായം നിലവിലെ 17 ൽ നിന്ന് ഉയർത്തണമെന്ന ആവശ്യത്തിനെതിരെയാണ് പ്രധാനമന്ത്രി റോബർട്ട് അബേല വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ നിലപാടെടുത്തത്. നിയമപരമായ മദ്യപാന പ്രായം വർദ്ധിപ്പിക്കണമെന്നതിൽ വിശ്വസിക്കുന്നില്ലെന്നും , മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ചുള്ള പ്രചാരണങ്ങൾ സ്‌കൂൾ തലത്തിൽ സർക്കാർ ശക്തമാക്കണമെന്നാണ് അഭിപ്രായമെന്നും അബേല പറഞ്ഞു. നിയമപരമായ മദ്യപാന പ്രായം കുറഞ്ഞത് 18 ആയി ഉയർത്തണമെന്ന് സെഡ്കയും 21 ആയി ഉയർത്തണമെന്ന് കാരിത്താസും നിലപാട് എടുത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മറുപടി.