മാൾട്ടാ വാർത്തകൾ

വിജയദിനം ആഘോഷപൂർണമാക്കി മാൾട്ടീസ് ജനത

മാൾട്ട വിജയദിനം ആഘോഷിച്ചു. ദ്വീപിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ മൂന്ന് വിജയങ്ങളെ അനുസ്മരിക്കുന്നതാണ് ദേശീയ അവധി ദിനമായ സെപ്റ്റംബർ 8 ന് ആചരിക്കുന്ന വിജയദിവസം. 1565 ലെ മഹത്തായ ഉപരോധത്തിന്റെ അവസാനവും സെന്റ് ജോണിന്റെ നൈറ്റ്സ് ഓട്ടോമൻ സാമ്രാജ്യത്തെ പിന്തിരിപ്പിച്ചതും ‘, 1800 ൽ ഫ്രഞ്ച് സൈന്യത്തിന്റെ കീഴടങ്ങൽ , രണ്ടാം ലോകമഹായുദ്ധസമയത്ത് 1943 ൽ ആക്സിസ് ബോംബിംഗിന്റെ അവസാനം എന്നിവയുടെ ഓർമ്മപുതുക്കലാണ് ഈ വിജയദിനാഘോഷം.മതപരമായ ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, ഗ്രാൻഡ് ഹാർബറിലെ പരമ്പരാഗത റെഗട്ട എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. പ്രസിഡന്റ് മിറിയം സ്പിറ്റേരി ഡെബോണോ തിങ്കളാഴ്ച ഗ്രേറ്റ് സീജ് സ്മാരകത്തിന്റെ ചുവട്ടിൽ പുഷ്പചക്രം അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button