സ്ലീമയിലെ തെരുവുകളിൽ സ്വിം സ്യൂട്ടുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിൻ
സ്ലീമയിലെ തെരുവുകളില്‍ സ്വിം സ്യൂട്ടുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ക്യാമ്പയിന്‍. ‘ഞങ്ങളുടെ തെരുവുകളില്‍ . നീന്തല്‍ വസ്ത്രങ്ങള്‍ പാടില്ല’ എന്ന സന്ദേശത്തോടെ സ്ലീമയില്‍ ഉടനീളം 60 ഓളം ബോര്‍ഡുകളാണ് തദ്ദേശവാസിയായ ഡേവിഡ് പേസ് ഒ’ഷേ സ്ഥാപിച്ചിട്ടുള്ളത്.
റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കൂടുതല്‍ ഉചിതമായ വസ്ത്രധാരണം പ്രോത്സാഹിപ്പിക്കാനായി ബീച്ചില്‍ നിന്നും അകലെയുള്ള തെരുവുകളിലാണ് നീന്തല്‍ വസ്ത്ര
നിരോധനം വേണമെന്ന് ഒഷേ ആവശ്യപ്പെടുന്നത്. തദ്ദേശവാസികളും വിനോദ സഞ്ചാരികളും തമ്മില്‍ സംഘര്‍ഷത്തിന് വരെ ഈ വസ്ത്രധാരണം കാരണമാകുന്നുവെന്നാണ് ഒഷെയുടെ ആരോപണം. ബോര്ഡുകള്‍ സ്ഥാപിച്ചതിനു പുറമെ, സ്ലീമ മേയര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പേസ് ഒഷിയ കത്തയക്കുകയും സാമൂഹ്യമാധ്യമ ക്യാമ്പയിന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം, സെന്റ് ഗ്രിഗറിയുടെ ഇടവക പുരോഹിതന്‍ എറ്റിയെന്‍ സ്‌കൈബെറാസ് ഒരു കമ്മ്യൂണിറ്റി മീറ്റിംഗില്‍ സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. സ്ലീമ മേയര്‍ ജോണ്‍ പില്ലോയും ഈ ആശങ്കകള്‍ പങ്കുവെക്കുന്നു.