മാൾട്ടാ വാർത്തകൾ

മാൾട്ടീസ് ആംഡ് ഫോഴ്‌സസ് വിമാനത്തിന് മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ്

മാൾട്ടീസ് ആംഡ് ഫോഴ്‌സസ് വിമാനത്തിന് മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് . എഞ്ചിൻ കൗളിംഗ് ഊരിപ്പോയതിനാലാണ് പറന്നുയർന്ന ഉടൻ തന്നെ എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വന്നത്. ലാൻഡിംഗിന് വരികയായിരുന്ന രണ്ട് വാണിജ്യ വിമാനങ്ങൾ AFM പട്രോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ പത്തുമിനിട്ടോളം ഹോൾഡ് ചെയ്യേണ്ടി വന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും , രണ്ട് വിമാനങ്ങളും പ്രശ്‌നങ്ങളില്ലാതെ ലാൻഡ് ചെയ്തു. പറന്നുയർന്ന ഉടൻ തന്നെ AFM കിംഗ് എയർ 200 ന്റെ വലത് എഞ്ചിൻ കൗളിംഗ് ഊരിപ്പോയതായാണ് വിവരം. വായുസഞ്ചാരപരവും പ്രവർത്തനപരവുമായ ആവശ്യങ്ങൾക്ക് സഹായിക്കുന്നതും വിമാന എഞ്ചിനിൽ നിന്ന് സുഗമമായി നീക്കം ചെയ്യാവുന്നതുമായ കവറാണ് കൗളിംഗ്. ഇതാണ് ഊരിപ്പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button