മാൾട്ടാ വാർത്തകൾ

അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പൗരത്വ അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പേരുടെ മാൾട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ.
ഈ ആഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ, ആഭ്യന്തര, സുരക്ഷാ, തൊഴിൽ മന്ത്രി ബൈറൺ കാമില്ലേരിഅവതരിപ്പിച്ച രേഖയിലാണ് ഈ കണക്കുകളുള്ളത്. ഇതിൽ 756 പേർ ആശ്രിതരായിരുന്നു, അതായത് പ്രാഥമിക അപേക്ഷകർക്കൊപ്പം അപേക്ഷിച്ച കുട്ടികളോ കുടുംബാംഗങ്ങളോ ആയിരുന്നു. ഈ അപേക്ഷകർ എവിടെ നിന്നാണ് വന്നത് അല്ലെങ്കിൽ എത്ര കാലമായി അവർ മാൾട്ടയിൽ താമസിക്കുന്നു എന്ന വിശദാംശങ്ങൾ മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button