യൂറോപ്പിൽ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ ശതമാന കണക്കുകളിൽ മാൾട്ട ഒന്നാമത്
യൂറോപ്പില്‍ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാമത്. 2023ല്‍ മാള്‍ട്ട 12,261 വിസകളാണ് നിരസിച്ചത്. വിസ അഭ്യര്‍ത്ഥനകളുടെ 36.81 ശതമാനം വരും ഈ കണക്കുകള്‍. ഈ ശതമാന കണക്കുകളാണ് മാള്‍ട്ടയെ
ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ നിരസിക്കുന്ന രാജ്യമാക്കി മാറ്റുന്നതെന്ന് Schengen.News റിപ്പോര്‍ട്ട് ചെയ്യുന്നു.
2023ല്‍ മൊത്തം 1.6 ദശലക്ഷം വിസ അപേക്ഷകളാണ് ഷെങ്കന്‍ രാജ്യങ്ങള്‍ നിരസിച്ചത്. വിസയുടെ എണ്ണത്തില്‍ ഫ്രാന്‍സും സ്‌പെയിനുമാണ് മുന്നില്‍. യഥാക്രമം 436,893 ഉം 251,470 ഉം വിസകള്‍. എന്നാല്‍, അവരുടെ നിരസിക്കല്‍ നിരക്ക് യഥാക്രമം 16.7, 18.5 ശതമാനം മാത്രമാണ് . മാള്‍ട്ടയുടേത് 36.81 ശതമാനവും. 2023ല്‍ നിരസിക്കപ്പെട്ട വിസ അപേക്ഷകളുടെ ശരാശരി എണ്ണം, ഷെങ്കന്‍ വിസകള്‍ക്കായി ലഭ്യമായ ഡാറ്റ (2014) രേഖപ്പെടുത്തിയിട്ടുള്ളത് മുതല്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഷെങ്കന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പോര്‍ട്ടല്‍ അനുസരിച്ച്, 2023ല്‍
ഷെങ്കന്‍ രാജ്യങ്ങള്‍ ശരാശരി 16.96 ശതമാനം വീസ അപേക്ഷകള്‍ നിരസിച്ചു. ഇത് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 16.01 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നതായി Schengen.News റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ 5.11 ശതമാനമായിരുന്ന നിരസിക്കല്‍ ശതമാനം 2020 ല്‍ 11.76 ശതമാനമായി വര്‍ധിച്ചു, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവ 16 ശതമാനത്തിലെത്തി.