മാൾട്ടാ വാർത്തകൾ
പകലും രാത്രിയും ചൂടുയരും, ഞായറാഴ്ചയിലെ ഊഷ്മാവ് 38 ഡിഗ്രിക്ക് സമാനമായി ഉയരും

മാള്‍ട്ടയിലെ അന്തരീക്ഷ താപനില ഉയരുന്നു. ഉയര്‍ന്ന ചൂടും ഹ്യുമിഡിറ്റിയും നിലനില്‍ക്കുന്നതോടെ പകല്‍ സമയത്തും രാത്രിയും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കും.
കടുത്ത ഹ്യുമിഡിറ്റി മൂലം ഞായറാഴ്ച താപനില 38 ഡിഗ്രി ചൂടിന് സമാനമായ തരത്തില്‍ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നാണ് വിവരം. നിലവില്‍ 28 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലാണ് ഈ ആഴ്ചയിലെ താപനിലയുടെ പ്രവചനം. അപകടകരമായ അള്‍ട്രാവയലറ്റ് സൂചികയായ 10 ഉം 30-കളുടെ പകുതി വരെ എത്തിയേക്കും. അര്‍ദ്ധരാത്രിയില്‍ പോലും താപനില 20-കളുടെ മധ്യത്തേക്കാള്‍ വളരെ കുറവായിരിക്കില്ല എന്നാണ് സൂചനകള്‍.