മാൾട്ട ഇന്ന് പുതിയ കുടിയേറ്റ തൊഴിൽ നിയമം പ്രഖ്യാപിക്കും
മാള്‍ട്ട ഇന്ന് പുതിയ കുടിയേറ്റ തൊഴില്‍ നിയമം പ്രഖ്യാപിക്കും.മാള്‍ട്ടയിലെ മൂന്നാം രാജ്യ തൊഴിലാളികള്‍ക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ പരിഷ്കരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം . കൂടുതല്‍ റിക്രൂട്ട്ന്റ് നടത്തുകയും ആ തൊഴിലാളികളെ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന തൊഴിലുടമകളെ പുതിയ വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് വിലക്കുന്ന നയമാണ് പ്രഖ്യാപിക്കുകയെന്ന് ടൈംസ് ഓഫ് മാള്‍ട്ട റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 12 മാസത്തെ കണക്കില്‍ ഉയര്‍ന്ന ജോബ് ടെര്‍മിനേഷന്‍ നിരക്കുകള്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും തൊഴിലുടമകള്ക്കുമാണ് പുതിയ മൂന്നാംരാജ്യ ദേശീയ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം വരിക. പുതിയ തൊഴില്‍ കുടിയേറ്റ നയത്തില്‍ റിക്രൂട്ട്മെന്റ് നടപടികളിലെ ദുരുപയോഗം തടയുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.നയം പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടും. പരിശീലനം, വികസനം, സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ നിക്ഷേപിച്ച് ജീവനക്കാരെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാനും കണ്സള്ട്ടേഷന് ഡോക്യുമെന്റ് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കും. മാള്‍ട്ട കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റിനുള്ളില് ഇന്നലെ പുതിയ കുടിയേറ്റ തൊഴില്‍ നിയമം ചര്‍ച്ച ചെയ്തിരുന്നു.