മാൾട്ടയുടെ ദേശീയ കടം ഉയരുന്നതായി പാർലമെന്റ് രേഖകൾ
മാള്‍ട്ടയുടെ ദേശീയ കടം ഉയരുന്നതായി പാര്‍ലമെന്റ് രേഖകള്‍. 2012ല്‍ 4.9 ബില്യണ്‍ യൂറോ ആയിരുന്ന മാള്‍ട്ടയുടെ കടം 2023 ല്‍ 9.8 ബില്യണ്‍ യൂറോയായിട്ടാണ് ഉയര്‍ന്നത്. പ്രതിപക്ഷ എംപി ഗ്രാസിയല്ല അറ്റാര്‍ഡ് പ്രെവിയുടെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ധനമന്ത്രി ക്ലൈഡ് കരുവാനയാണ് ഡാറ്റ പാര്‍ലമെന്റില്‍ വെച്ചത്.
2020-ല്‍ കോവിഡ് മഹാമാരി ബാധിക്കുന്നതിനുമുമ്പ്, മാള്‍ട്ടയുടെ ദേശീയകടം ഏകദേശം 5.7 ബില്യണ്‍ യൂറോ എന്ന നിലയില്‍ സ്ഥിരമായ നിലയിലായിരുന്നു. 2013-നും 2019-നുമിടയിലുള്ള കണക്കാണിത്. മഹാമാരിക്ക് ശേഷം ദേശീയ കടം 2020 ല്‍ 6.9 ബില്യണ്‍ യൂറോ, 2021 ല്‍ 8.3 ബില്യണ്‍, 2022 ല്‍ 8.9 ബില്യണ്‍, 2023 ല്‍ 9.8 ബില്യണ്‍ യൂറോ എന്നിങ്ങനെ ഉയര്‍ന്നു. ധനകമ്മി അധികരിക്കുന്നതിനെ മാള്‍ട്ട, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ ഏഴു അംഗ രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.