മാൾട്ടാ വാർത്തകൾ

മാൾട്ടീസ് ആശുപത്രികൾക്ക് മെഡിക്കൽ സപ്ലൈ എളുപ്പമാക്കുന്നതിനുള്ള ഡ്രോൺ സർവീസ് ഉടൻ

മാള്‍ട്ടയിലെ ആശുപത്രികള്‍ക്ക് മെഡിക്കല്‍ സപ്ലൈ എളുപ്പമാക്കുന്നതിനുള്ള ഡ്രോണ്‍ സര്‍വീസ് ഉടന്‍ തന്നെ ആരംഭിക്കും. മെഡിക്കല്‍ സപ്ലൈക്ക് ആവശ്യമുള്ള സമയം പകുതിയായി കുറയും എന്നതാണ് ഡ്രോണ്‍ സര്‍വീസിന്റെ നേട്ടം. കഴിഞ്ഞ വേനല്‍ക്കാലത്ത് Ta’ Qali യില്‍ ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ ഡ്രോണുകള്‍ ഒക്ടോബര്‍ അവസാനത്തോടെ ട്രാഫിക് അധികാരികള്‍ക്ക് മുമ്പാകെ അതിന്റെ അവസാന പരീക്ഷണ പറക്കല്‍ നടത്തും. ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ZERO ഫ്‌ലൈയിംഗ് കമ്പനിക്ക് അവസാന വട്ട ഒരുക്കങ്ങളിലേക്ക് കടക്കാനാകൂ.

ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഡ്രോണ്‍ ഡെലിവറി സേവനം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. തുടക്കത്തില്‍ ദejtun, Sliema എന്നിവിടങ്ങളിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലുകളെ ബന്ധിപ്പിക്കും. ഈ സര്‍വീസിന് ഏഴ് മിനിറ്റ് മാത്രമേ എടുക്കൂ. ഈ ദൂരം ഡ്രൈവ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 20 മിനിറ്റ് സമയമെടുക്കും.120 കിലോമീറ്റര്‍ ദൂരത്തില്‍
മൂന്ന് കിലോഗ്രാം വരെ വഹിക്കാന്‍ ശേഷിയുള്ള നാല് ഡ്രോണുകളുമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന കമ്പനിക്ക് വലിയ വിപുലീകരണ പദ്ധതികളാണ് ഉള്ളത്. 500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് 15 കിലോഗ്രാം വരെ കൊണ്ടുപോകാന്‍ കഴിയുന്ന ഡ്രോണുകളാണ് കമ്പനിയുടെ ലക്ഷ്യം.

ആദ്യം ഗോസോയിലേക്കും ഒടുവില്‍ സിസിലി പോലുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും സേവനങ്ങള്‍ നീട്ടാനാണ് ലക്ഷ്യമിടുന്നത്.
നാല് മണിക്കൂറിനുള്ളില്‍ ഒരു ഇനം ഡ്രോണ്‍ വഴി അയയ്ക്കുന്നതിന് 39 യൂറോ ചിലവാകും, ഒരു ഇനം ഉടനടി അയയ്ക്കുന്നതിന് 69 യൂറോ ചിലവാകുമെന്നും കമ്പനി സിഇഒ അലക്‌സാണ്ടര്‍ എസ്ലിംഗര്‍ പറഞ്ഞു, സോളാര്‍ പാനലുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് കമ്പനി തങ്ങളുടെ ഡ്രോണുകള്‍ ചാര്‍ജ് ചെയ്യുമെന്ന് ദejtun, Sliema എന്നിവിടങ്ങളിലെ ലോഞ്ച് സൈറ്റുകളില്‍,
48 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ ക്ലാസ് ഡ്രോണുകള്‍ ഉപയോഗിച്ച് പറക്കുന്ന ഓരോ 35 കിലോമീറ്ററിലും നാല് കിലോഗ്രാമില്‍ കൂടുതല്‍ CO2 ഉദ്‌വമനം ലാഭിക്കാന്‍  കഴിയുമെന്ന് കമ്പനി കണക്കാക്കുന്നു. പക്ഷേ, ഡ്രോണുകള്‍ തലയ്ക്ക് മുകളിലൂടെ പറക്കുന്നതിനാല്‍, അവ പൈലറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ചതിനാല്‍, സ്വകാര്യത ആശങ്കകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button