മാൾട്ടാ വാർത്തകൾ

പൊതുനിരത്തിലെ അനധികൃത പാർക്കിങ്ങ് : 400,000 യൂറോ പിഴയടക്കാമെന്ന് ഡബ്ല്യുടി ഗ്ലോബൽ

പൊതുനിരത്തിലെ അനധികൃത പാർക്കിങ്ങിന് 400,000 യൂറോ പിഴയടക്കാമെന്ന് മാൾട്ടയിലെ ഏറ്റവും വലിയ ക്യാബ് ഫ്ലീറ്റ് കമ്പനിയായ ഡബ്ല്യുടി ഗ്ലോബൽ . ഏകദേശം 300 കാറുകൾ വൈ-പ്ലേറ്റുകളായി രജിസ്റ്റർ ചെയ്തിട്ടുള്ള , ട്രാൻസ്പോർട്ട് മാൾട്ട ചുമത്തിയ പിഴയുടെ മൊത്തം കുടിശ്ശികയുടെ നാലിലൊന്ന് തുക ഇതിനകം അടച്ചിട്ടുണ്ട്. ബാക്കി തുക ഗഡുക്കളായി നൽകുമെന്ന് ട്രാൻസ്‌പോർട്ട് മാൾട്ട അറിയിച്ചു.

ഓൺ-സ്ട്രീറ്റ് അനധികൃത പാർക്കിംഗിന് ക്യാബ് ഫ്ലീറ്റുകൾക്ക് 500 യൂറോ പിഴയാണ് ട്രാൻസ്‌പോർട്ട് മാൾട്ട ചുമത്തുന്നത്. Y-പ്ലേറ്റ് വാഹനങ്ങളുടെ ഉടമകൾക്ക് പൊതു പാർക്കിംഗ് സ്റ്റോപ്പുകളിൽ ഒരു മണിക്കൂർ വരെ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയൂ. അല്ലെങ്കിൽ, കാറുകൾ വാണിജ്യ ഗാരേജുകളിൽ സൂക്ഷിക്കണം- ഇതാണ് നിലവിലെ ചട്ടം. ജനുവരിയിൽ Y- പ്ലേറ്റ് കമ്പനികളിൽ നിന്നും അര ദശലക്ഷം യൂറോയാണ് പിഴ കുടിശികയായി ട്രാന്സ്പോര്ട്ട് മാൾട്ട പിരിച്ചെടുത്തത്. “കുടിശ്ശികയുള്ള എല്ലാ പിഴകളും തീർപ്പാക്കിയില്ലെങ്കിൽ Y-പ്ലേറ്റ് ഓപ്പറേറ്റർക്ക് അവരുടെ ലൈസൻസ് പുതുക്കാൻ കഴിയില്ല.

വർഷത്തിൻ്റെ തുടക്കത്തിൽ, വാണിജ്യ ഗാരേജുകളിൽ പാർക്ക് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 890 Y-പ്ലേറ്റ് ക്യാബുകൾക്ക് ട്രാൻസ്പോർട്ട് മാൾട്ട പിഴ ചുമത്തിയിരുന്നു. ജനുവരിയിൽ, WT ഗ്ലോബലിൻ്റെയും മറ്റൊരു കമ്പനിയായ TXGO ലിമിറ്റഡിൻ്റെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഉൾപ്പെടെ 500 Y-പ്ലേറ്റ് ക്യാബുകളുടെ സേവന ഗാരേജുകളായി ലിസ്റ്റുചെയ്തിരിക്കുന്ന വിലാസങ്ങൾ യഥാർത്ഥത്തിൽ ഫീൽഡുകളും സ്റ്റോറുകളും ഷോപ്പുകളുമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റോഡിൽ നിന്ന് നീക്കംചെയ്യുകയും ചെയ്തു. WT ഗ്ലോബലും മറ്റൊരു ക്യാബ് ഫ്ലീറ്റായ TXGO ലിമിറ്റഡും കോടതിയെ സമീപിച്ചതോടെ അവരുടെ ലൈസൻസുകൾ താൽക്കാലികമായി തിരികെ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button