മാൾട്ടയിലെ രണ്ടു ബീച്ചുകളിൽ കൃത്രിമ മണൽ നിറക്കാനായി മാൾട്ട ടൂറിസം അതോറിറ്റി ചെലവിട്ടത് 900000 യൂറോ
മാള്‍ട്ടയിലെ രണ്ടു ബീച്ചുകളില്‍ കൃത്രിമ മണല്‍ നിറക്കാനായി മാള്‍ട്ട ടൂറിസം അതോറിറ്റി ചെലവിട്ടത് 900000 യൂറോ. സെന്റ് ജൂലിയന്‍സിലെ സെന്റ് ജോര്‍ജ്ജ് ഉള്‍ക്കടലും ബുക്കിബ്ബ ‘പേര്‍ച്ചഡ് ബീച്ചും’ ആണ് കൃത്രിമ മണല്‍ കൊണ്ട്
നിറയ്ക്കാന്‍ സര്‍ക്കാര്‍ ഒന്‍പത് ലക്ഷം യൂറോ ചെലവിട്ടത്.
ജോര്‍ദാനിലെ ഒരേയൊരു തീരദേശ നഗരമായ അക്കാബയില്‍ നിന്നുള്ള അബു സഹ്‌റ എന്ന ജോര്‍ദാനിയന്‍ കരാറുകാരന് കഴിഞ്ഞ മാര്‍ച്ചില്‍, 564,000 യൂറോ വിലമതിക്കുന്ന കരാര്‍ നല്‍കിയിരുന്നു. അതേ മാസം തന്നെ, ജോര്‍ദാനിയന്‍ ക്വാളിറ്റി അഷ്വറന്‍സ് കമ്പനി SGS ജോര്‍ദാന്‍ കൃത്രിമ മണല്‍ ലോഡിംഗ് സമയത്ത് ഗുണനിലവാര ഉറപ്പ് പരിശോധനകള്‍ നടത്തുന്നതിന് നേരിട്ടുള്ള ഉത്തരവിലൂടെ
€6,389.14 നല്‍കി. മെയ് മാസത്തില്‍, പ്രാദേശിക ഷിപ്പിംഗ് സ്ഥാപനമായ ഫോക്കല്‍ മാരിടൈം സര്‍വീസസിന് ഈ കൃത്രിമ മണല്‍ മാള്‍ട്ടയിലേക്ക് കൊണ്ടുവരാന്‍
€ 360,000 കരാര്‍ നല്‍കി.കൃത്രിമ മണല്‍ ജൂണില്‍ മാള്‍ട്ടയില്‍ എത്തുകയും അതേ മാസം തന്നെ രണ്ട് തീരപ്രദേശങ്ങളില്‍ നിറയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ടു ബീച്ചുകളിലും ധാരാളം പേര്‍ നീന്താനായി എത്തുന്നതിനാല്‍ ഓരോ വര്‍ഷവും കൃത്രിമ മണല്‍ കൊണ്ട് നിറയ്ക്കുന്നതിനായി വലിയൊരു തുക ചെലവിടുന്ന പതിവുണ്ട്.