മാൾട്ടാ വാർത്തകൾ

സുപ്രധാന യുഎൻ സമുദ്ര ഉടമ്പടിയിൽ മാൾട്ട ഇന്ന് ഒപ്പുവെക്കും, വിവിധ ഇയു അംഗരാജ്യങ്ങളും കരാറിന്റെ ഭാഗമാകും

കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട നിര്‍ണായക അന്താരാഷ്ട്ര സമുദ്ര ഉടമ്പടിയില്‍ മാള്‍ട്ട ഇന്ന് ഒപ്പുവെക്കും. വെര്‍ദാല കാസിലില്‍ നടക്കുന്ന യുഎന്‍ കണ്‍വന്‍ഷനിലാണ് മാള്‍ട്ട തങ്ങളുടെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട മര്‍മ പ്രധാന കരാറില്‍ ഒപ്പുവെക്കുക. 15 രാജ്യങ്ങള്‍ നിലവില്‍ കരാറിന്റെ ഭാഗമാണ്. ഇന്നത്തെ കണ്‍വെന്‍ഷനോടെ സമുദ്ര ഗതാഗതത്തിലെ 90 ശതമാനവും കൈയാളുന്ന രാജ്യങ്ങള്‍ ഈ കരാറിന്റെ ഭാഗമാകും.

ചൈന, ബുര്‍ക്കിന ഫാസോ, കൊമോറോസ്, എല്‍ സാല്‍വഡോര്‍, ഗ്രെനഡ, ഹോണ്ടുറാസ്, കിരിബാത്തി, ലൈബീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സൗദി അറേബ്യ, സെനഗല്‍, സിയറ ലിയോണ്‍, സിംഗപ്പൂര്‍, സിറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്,
ഇക്വഡോര്‍, ടാന്‍സാനിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്.മാര്‍ച്ചില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതോടെയാണ് മാള്‍ട്ട ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഈ കണ്‍വെന്‍ഷനില്‍ കരാറില്‍ ഒപ്പുവെക്കാനുള്ള അവസരം ലഭിച്ചത്. വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബുധനാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.

‘ജുഡീഷ്യല്‍ സെയില്‍സില്‍’ വില്‍ക്കുന്ന കപ്പലുകള്‍ വാങ്ങുന്നവര്‍ക്ക് കുടിശ്ശികയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അത്തരം കപ്പലുകള്‍ പഴയ കടക്കാര്‍ തിരിച്ചെടുക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഉറപ്പ് നല്‍കുക എന്നതാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. കപ്പല്‍ ഉടമകള്‍ക്ക് അവരുടെ കടങ്ങള്‍ തീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍, കടം വീട്ടാന്‍ ഉപയോഗിക്കുന്ന വില്‍പ്പന വിലയ്ക്ക് കപ്പല്‍ അറസ്റ്റും ജുഡീഷ്യല്‍ വില്‍പ്പനയും മാത്രമാണ് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍, കപ്പല്‍ പുതിയ ഉടമയ്ക്ക് കൈമാറിയിട്ടും, വിഷയം പരിഹരിക്കാന്‍ വിസമ്മതിക്കുന്ന പഴയ കടക്കാരില്‍ നിന്നുള്ള ക്ലെയിമുകള്‍ നേരിടുമ്പോള്‍ അത്തരം കപ്പലുകള്‍ വാങ്ങുന്ന നിയമാനുസൃത വാങ്ങുന്നവര്‍ക്ക് നിലവില്‍ ഗുരുതരമായ വെല്ലുവിളികള്‍
നേരിടേണ്ടിവരുന്നുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇത് ഒഴിവാക്കുന്ന കരാറിലൂടെ മെച്ചപ്പെട്ട വില്‍പ്പന വില ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും.വാങ്ങുന്നവര്‍ക്ക് അവരുടെ പുതിയ കപ്പല്‍ വീണ്ടും പിടിക്കപ്പെടില്ലെന്ന് കൂടുതല്‍ ആത്മവിശ്വാസമുണ്ടാകുന്നതോടെ കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button