കുറഞ്ഞ തൊഴിലില്ലായ്മ ശരാശരിയുള്ള EU രാജ്യങ്ങളില്‍ മാള്‍ട്ട രണ്ടാമത്
മെയ്മാസത്തെ കുറഞ്ഞ തൊഴിലില്ലായ്മ ശരാശരിയുള്ള രാജ്യങ്ങളില്‍ മാള്‍ട്ട രണ്ടാമത്. 3.2 ശതമാനമാണ് മാള്‍ട്ടയിലെ തൊഴിലില്ലായ്മ ശരാശരി . ഇത് യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തൊഴിലില്ലായ്മ ശരാശരിയാണ് . സ്ലോവേനിയക്കും മാള്‍ട്ടക്ക് തുല്യമായ തൊഴിലില്ലായ്മ ശരാശരിയാണ് മെയ് മാസത്തിലുള്ളത്. 3 ശതമാനം തൊഴിലില്ലായ്മ ശരാശരിയുള്ള പോളണ്ടാണ് യൂറോ സ്റ്റാറ്റ് കണക്കില്‍ ഏറ്റവും മികച്ച നേട്ടത്തില്‍ ഉള്ളത്. 3.3 ശതമാനം തൊഴിലില്ലായ്മ ശരാശരിയുള്ള ജര്‍മനിയാണ് മാള്‍ട്ടക്കും സ്ലോവേനിയക്കും താഴെയുള്ളത്.
യൂറോ സോണ്‍ രാജ്യങ്ങളില്‍ ശരാശരി EU തൊഴിലില്ലായ്മ നിരക്ക് 6% ഉം 6.4% ഉം ആണ്. യൂറോപ്യന്‍ യൂണിയനില്‍ മെയ് മാസത്തില്‍ 13 ദശലക്ഷത്തിലധികം ആളുകള്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് യൂറോസ്റ്റാറ്റ് ഏജന്‍സി അറിയിച്ചു. യൂറോ സോണ്‍ രാജ്യങ്ങളില്‍ 11 ദശലക്ഷത്തിലധികം പേര്‍ തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്, യൂറോപ്യന്‍ യൂണിയനിലും യൂറോ സോണിലും തൊഴിലില്ലായ്മ വര്‍ധിച്ചതായി യൂറോസ്റ്റാറ്റ് പറഞ്ഞു.