മാൾട്ടാ വാർത്തകൾ
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ടക്ക് 37-ാം സ്ഥാനം
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ കണക്കെടുപ്പിൽ മാൾട്ടക്ക് ഇടർച്ച. ഇത്തവണത്തെ റാങ്കിങ് പട്ടികയിൽ മാൾട്ട നാല് റാങ്കുകൾ താഴേക്ക് പോയി. 137 രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ട 37 ആം റാങ്കിലാണ് നിലവിലുള്ളത്. ഇത് രാജ്യത്തിന്റെ 2021 ലെ റാങ്കിന് തുല്യമാണ്. യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ച് വ്യക്തികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുന്നത്.ഫിൻലാൻഡാണ് പട്ടികയിൽ ഒന്നാമത്. ഡെന്മാർക്കും ഐസ്ലാൻഡുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.ജീവിത സംതൃപ്തിയുടെ കാര്യത്തിൽ 6.3000 പോയിന്റാണ് മാൾട്ടക്ക് ഉള്ളത്. 2022 ലെ 6.447 ൽ നിന്നും കുറവാണിത്. എന്നാൽ 2021 ലെ പോയിന്റ് നിലവാരത്തിൽ നിന്നും മേലെയും .
നിർദ്ദിഷ്ട സ്കോറുകൾ:
-
- സാമൂഹിക പിന്തുണ (1.468:
- ആരോഗ്യകരമായ ആയുർ ദൈർഘ്യം (0.547)
- ഉദാരത (0.200):
- ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം (0.671):
- അഴിമതി (0.143):
- ജി.ഡി.പി (1.841):