മാൾട്ടാ വാർത്തകൾ

മാൾട്ട പബ്ലിക് ട്രാൻസ്‌പോർട്ട് 25 പുതിയ ബസുകൾ കൂടി വാങ്ങുന്നു

മാള്‍ട്ട പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (എംപിടി) 25 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. ഇതോടെ എംപിടിയുടെ കീഴിലുള്ള മൊത്തം വാഹനങ്ങളുടെ എണ്ണം 510 ആയി. പുതിയ ബസുകള്‍ വരും ആഴ്ചകളില്‍ സര്‍വീസ് ആരംഭിക്കും. എയര്‍പോര്‍ട്ട്, ഐര്‍കെവ ഫെറി ടെര്‍മിനല്‍ എന്നിവ പോലെ പരിമിതമായ സ്റ്റോപ്പുകളുള്ള റൂട്ടുകളിലാകും ബസുകള്‍ സര്‍വീസ് നടത്തുകയെന്ന് എംപിടി പ്രസ്താവനയില്‍ പറഞ്ഞു.

സുഗമമായി കയറാനും ഇറങ്ങാനും കഴിയുന്ന തരത്തില്‍ ഇരട്ട വാതിലുകളും വീല്‍ ചെയര്‍ അക്‌സസും ഉള്ളതാണ് പുതിയ ബസുകള്‍. കഴിഞ്ഞ വര്‍ഷം 30 ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടെ 85 പുതിയ ബസുകള്‍ എംപിടി വാങ്ങിയിരുന്നു. ‘രാജ്യത്തെ പൊതുഗതാഗതത്തില്‍ തുടര്‍ച്ചയായ നിക്ഷേപം എല്ലാ യാത്രക്കാര്‍ക്കും വിശ്വസനീയവും ആക്‌സസ് ചെയ്യാവുന്നതുമായ ബസ് സര്‍വീസ് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വ്യക്തമായ അടയാളമാണ്.’എംപിടി ചെയര്‍മാന്‍ ഫെലിപ്പ് കോസ്‌മെന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button