മാൾട്ടാ വാർത്തകൾ
ലാംപുക്കി സീസൺ ജൂലൈയിലേക്ക് മാറ്റുന്ന പൈലറ്റ് പ്രോജക്റ്റ് നിർദ്ദേശിച്ച് മാൾട്ട

ലാംപുക്കി സീസൺ ജൂലൈയിലേക്ക് മാറ്റുന്ന പൈലറ്റ് പ്രോജക്റ്റ് നിർദ്ദേശിച്ച് മാൾട്ട. ഫിഷിംഗ് യൂറോപ്യൻ കമ്മീഷണറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ മത്സ്യബന്ധനം, കൃഷി, മൃഗാവകാശ പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്ത്.
മാൾട്ടയിൽ ‘ലാംപുക്കി’ എന്നറിയപ്പെടുന്ന ഡോൾഫിൻ ഫിഷ് സീസൺ സാധാരണയായി ഓഗസ്റ്റ് മധ്യത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കും. എന്നാൽ ഇത് ജൂലൈയിലേക്ക് മാറ്റുന്നതാണ് മാൾട്ട നിർദ്ദേശിച്ച പൈലറ്റ് പ്രോജക്റ്റ് എന്നും ഈ പ്രോജക്റ്റിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലവും മെഡിറ്ററേനിയനിൽ ‘ലാംപുക്കി’ നേരത്തെ കടന്നുപോകുന്ന വഴികൾ സൂചിപ്പിക്കുന്ന പാറ്റേണുകൾ നന്നായി മനസ്സിലാക്കുക എന്നതാണ് ഉദ്ദേശിക്കുനത്ത് എന്നും പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുഗേജ സോഷ്യൽ മീഡിയയിൽ കുറിച്ചു.