മാൾട്ടാ വാർത്തകൾ

കടൽക്കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയിൽ അംഗമായി മാൾട്ട

2022-ൽ സ്ഥാപിതമായ ഗ്ലോബൽ ഓഫ്‌ഷോർ വിൻഡ് അലയൻസിൽ (GOWA) മാൾട്ട ചേർന്നു. 30 രാജ്യങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് കടൽക്കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്ലോബൽ ഓഫ്‌ഷോർ വിൻഡ് അലയൻസ് (GOWA).ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (IRENA) 15-ാമത് അസംബ്ലിയിലാണ് GOWA മാൾട്ടയുടെ അംഗത്വം സ്ഥിരീകരിച്ചു.

IRENA, ഡാനിഷ് ഗവൺമെൻ്റ്, ഗ്ലോബൽ വിൻഡ് എനർജി കൗൺസിൽ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെ COP27 യുണൈറ്റഡ് നേഷൻസ് കോൺഫറൻസിലാണ് ഈ സഖ്യം സ്ഥാപിക്കപ്പെട്ടത് . കടൽത്തീരത്തുള്ള കാറ്റ് ഊർജ ഉത്പാദനത്തിനുള്ള മാർഗമാക്കുന്നതാണ് പ്രാഥമിക ദൗത്യം. ഇതിനായി , സ്വകാര്യമേഖലയിലൂടെ കടൽത്തീരത്തെ കാറ്റിൽ നിന്നും വൈദ്യുതി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി മാൾട്ട കോൺഫറൻസിൽ വ്യക്തമാക്കി . മാൾട്ടീസ് ഗവൺമെൻ്റ് ഇതുവരെ ഓഫ്‌ഷോർ വിൻഡ് പവർ സംബന്ധിച്ച് ഒരു ദേശീയ നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടർബൈനുകൾ സ്ഥാപിക്കാൻ കഴിയുന്ന രണ്ട് പ്രധാന ഓഫ്‌ഷോർ ഏരിയകൾ കണ്ടെത്തി, പദ്ധതിക്കായി ബിഡ് സമർപ്പിക്കാൻ താൽപ്പര്യമുള്ള സ്വകാര്യ കമ്പനികൾക്ക് പ്രാഥമിക യോഗ്യതാ ചോദ്യാവലി പുറത്തിറക്കിയതായും ഊർജ മന്ത്രാലയം അതിൻ്റെ GOWA അംഗത്വം പ്രഖ്യാപിക്കുന്ന പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button