മാൾട്ടാ വാർത്തകൾ

മാൾട്ട വിമാനത്താവളം വീണ്ടും യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ

തുടർച്ചയായി ആറാംവട്ടമാണ് ഈ പുരസ്ക്കാരം മാൾട്ട വിമാനത്താവളത്തെ തേടിയെത്തുന്നത്

മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍. ചെറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഈ പുരസ്‌ക്കാരം.തുടർച്ചയായി ആറാംവട്ടമാണ്
ഈ പുരസ്‌ക്കാരം മാള്‍ട്ട വിമാനത്താവളത്തെ തേടിയെത്തുന്നത്. വൃത്തി, അതിഥി അനുഭവം,അന്തരീക്ഷം, എയര്‍പോര്‍ട്ട് സ്റ്റാഫിന്റെ സഹകരണം തുടങ്ങിയ വിഭാഗങ്ങളിലെ മികവാണ് വിമാനത്താവളത്തെ നേട്ടത്തിലേക്ക് എത്തിച്ചത്.

അന്തരീക്ഷം സ്‌കോര്‍ 4.2,
എയര്‍പോര്‍ട്ട് സ്റ്റാഫിന്റെ കടപ്പാടും സഹായവും സ്‌കോര്‍ 4.3
എളുപ്പം കണ്ടെത്താനുള്ള വഴിയും വൃത്തിയും സ്‌കോര്‍ 4.3

എന്നിങ്ങനെയാണ് മാള്‍ട്ട വിമാനത്താവളത്തിന് ലഭിച്ച സ്‌കോറുകള്‍ . ASQ അവാര്‍ഡുകളില്‍, പ്രതിവര്‍ഷം515 ദശലക്ഷം യാത്രക്കാരുമായും മാള്‍ട്ട സ്ഥാനം നേടി.

എയ്‌റോപോര്‍ട്ടോ ഡി റോമസിയാംപിനോ (ഇറ്റലി), ബെല്‍ഗ്രേഡ് നിക്കോള ടെസ്‌ല എയര്‍പോര്‍ട്ട് (റിപ്പബ്ലിക് ഓഫ് സെര്‍ബിയ), ഇസ്മിര്‍ അഡ്‌നാന്‍ മെന്‍ഡറസ്
എയര്‍പോര്‍ട്ട് (തുര്‍ക്കി), കെഫ്‌ലാവിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഐസ്‌ലാന്‍ഡ്), ലിനേറ്റ് എയര്‍പോര്‍ട്ട് (ഇറ്റലി), പോര്‍ട്ടോ എയര്‍പോര്‍ട്ട് (ഇറ്റലി) പോര്‍ച്ചുഗല്‍) തെസ്സലോനിക്കി  എയര്‍പോര്‍ട്ട് ‘മക്കെഡോണിയ’ (ഗ്രീസ്) എന്നിവയാണ് ഇതേ വിഭാഗത്തിലുള്ള മറ്റ് വിമാനത്താവളങ്ങള്‍.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button