മാൾട്ടാ വാർത്തകൾ

ദേശീയ STEM കമ്മ്യൂണിറ്റി ഫണ്ട് 300 ശതമാനം വർദ്ധിപ്പിച്ചു; അപേക്ഷകൾ മെയ് 23 വരെ

2025-ലെ ദേശീയ STEM കമ്മ്യൂണിറ്റി ഫണ്ട് നാലാം പതിപ്പ് 300 ശതമാനം വർദ്ധിപ്പിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലാം പതിപ്പിൽ €100,000 എന്ന ആകെ ബജറ്റാണ് നീക്കി വെച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പദ്ധതിക്കും €10,000 വരെ സാമ്പത്തിക സഹായം ലഭിക്കും.

സ്പഷ്ടവും സുസ്ഥിരവുമായ നേട്ടങ്ങൾ നൽകുന്ന പ്രോജക്ടുകൾ സൃഷ്ടിക്കുന്നതിന് ഒരു STEM പ്രൊഫഷണലുമായി പ്രവർത്തിക്കാൻ ക്ഷണിക്കപ്പെട്ട സ്കൂളുകൾ, തദ്ദേശീയ കൗൺസിലുകൾ, മ്യൂസിയങ്ങൾ, എൻ‌ജി‌ഒകൾ, മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവക്കാണ് ഈ ഫണ്ട് നൽകുക. 2024 പതിപ്പിൽ, €24,000 ധനസഹായം വിതരണം ചെയ്തു. കമ്മ്യൂണിറ്റി സ്ഥാപനങ്ങളും STEM പ്രൊഫഷണലുകളും തമ്മിലുള്ള സഹകരണം കാണുന്ന നിരവധി പ്രോജക്ടുകൾക്ക് പിന്തുണ നൽകുകയും ചെയ്തു. ദേശീയ STEM കമ്മ്യൂണിറ്റി ഫണ്ടിന്റെ 2025 പതിപ്പിനുള്ള അപേക്ഷകൾ 2025 മെയ് 23 വരെ നൽകാം . അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ സംഘടനകൾക്ക് കൂടുതൽ വിവരങ്ങൾ നേടാനും stemengagement.esplora@gov.mt എന്ന വിലാസത്തിൽ ബന്ധപ്പെടുന്നതിലൂടെ അപേക്ഷകൾ സമർപ്പിക്കാനും കഴിയും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button