വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കെതിരെ മാൾട്ട എംപ്ലോയേഴ്‌സ് അസോസിയേഷൻ
വൈദ്യുത വിതരണ മേഖലയിലെ മെല്ലെപ്പോക്ക് മൂലം മാള്‍ട്ട മൂന്നാം ലോക രാജ്യമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തി മാള്‍ട്ട എംപ്ലോയേഴ്‌സ് അസോസിയേഷന്‍. രണ്ടാമത്തെ ഇന്റര്‍കണക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതും
വൈദ്യുതി വിതരണ സംവിധാനത്തിന്റെ തകര്‍ച്ചയുമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്നാണ് എം.ഇ .എ വിലയിരുത്തല്‍. ഇതുമൂലം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ മാള്‍ട്ട പിന്നോട്ട് പോകുന്നുവെന്നും മത്സരക്ഷമത നശിക്കുന്നതായുമാണ് അസോസിയേഷന്റെ ആരോപണം.
മാള്‍ട്ടക്ക് ഒരു ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉറപ്പുനല്‍കുന്നതിന് ദീര്‍ഘകാല ഹോളിസ്റ്റിക് എനര്‍ജി പ്ലാനിലൂടെ പവര്‍കട്ട് സാഹചര്യം പരിഹരിക്കുന്നതിന് രാഷ്ട്രീയ സമവായം ഉണ്ടാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദejtun ലെ ബുലെബെല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുത മുടക്കം മൂലം ഒരു ബിസിനസ്സ് ഉടമക്ക് 5,000 യൂറോയുടെ നഷ്ടം വന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്റെ ഈ അഭിപ്രായപ്രകടനം. വീടുകളെയും ബിസിനസുകളെയും ബാധിക്കുന്ന നിലവിലെ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ‘അസ്വീകാര്യമാണ്’ എന്ന് MEA പറഞ്ഞു.