വിസ കിട്ടാന്‍ എളുപ്പമുള്ള ഷെങ്കന്‍ രാജ്യങ്ങളേതെല്ലാം ? മാൾട്ടയിൽ ഷെങ്കൻ വിസ കിട്ടാൻ എളുപ്പമാണോ ?
യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ഷെങ്കൻ വിസ അപേക്ഷ നിരസിക്കുന്ന രാജ്യങ്ങളിൽ മാൾട്ട മുന്നിലെന്ന് കണക്കുകൾ. കുടിയേറ്റക്കാരും മറ്റും ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിലാണ് മാൾട്ട ഷെങ്കൻ വിസാ അപേക്ഷകൾ നിരസിക്കുന്നത്. 2023 ലെ കണക്കിൽ ലഭിച്ച 33,000 അപേക്ഷകളിൽ 36.4 ശതമാനം ഷെങ്കൻ വിസ അപേക്ഷകളാണ് മാൾട്ട തള്ളിയത്. 29 ശതമാനം അപേക്ഷകൾ നിരസിച്ച സ്വീഡൻ രണ്ടാം സ്ഥാനത്തും 22 ശതമാനം അപേക്ഷകൾ നിരസിച്ച ഫ്രാൻസ് മൂന്നാമതുമാണ്.
പത്തു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് യൂറോപ്യൻ രാജ്യങ്ങളിലെ ഷെങ്കൻ വിസാ അപേക്ഷ നിരസിക്കൽ നടക്കുന്നത്. സ്‌പെയിൻ (19.8%), പോർച്ചുഗൽ (18.1%), നെതർലാൻഡ്സ് (17.4%), ജർമനി (16.2%),ഓസ്ട്രിയ 15.9%). എന്നീ രാജ്യങ്ങൾ ഉയർന്ന നിരക്കിൽ ശങ്കർ വിസ നിരസിക്കാൻ തുടരുമ്പോൾ ഐസ്‌ലാൻഡ് (1.9% ), ലിത്വാനിയ (7.8%), ലാത്വിയ (9.5%), and ഫിൻലാൻഡ് , സ്ലോവേക്യ ( 9.7%) എന്നിവയാണ് ഷെങ്കൻ വിസ അപേക്ഷകൾ ഏറ്റവും കുറച്ച് നിരസിക്കുന്നത്.