മാൾട്ടാ വാർത്തകൾ
യാത്രക്കാരിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു, ബെർലിൻ-മാൾട്ട വിമാനം വഴിതിരിച്ചുവിട്ടു
യാത്രക്കാരിക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ബെർലിനിൽ നിന്ന് മാൾട്ടയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു. ഞായറാഴ്ച വൈകി ബെർലിനിൽ നിന്നും തിരിച്ച കെ.എം മാൾട്ട എയർലൈൻസ് വിമാനമാണ് റോമിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരിക്ക് സുരക്ഷിത വൈദ്യ ശ്രുശൂഷ ഉറപ്പാക്കിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ റോം വിട്ട വിമാനം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ രണ്ടു മണിക്കൂർ വൈകി മാൾട്ടയിലെത്തി.
ഞായറാഴ്ച രാത്രി 9.45 നാണ് വിമാനം ബെർലിനിൽ നിന്ന് പുറപ്പെട്ടത്. യാത്രക്കിടയിൽ യാത്രികൻ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അവധിക്ക് മാൾട്ടയിലേക്ക് പോയ രണ്ട് ഓഫ് ഡ്യൂട്ടി മാൾട്ടീസ് നഴ്സുമാരും ഒരു ജർമ്മൻ ഡോക്ടറും മാൾട്ടീസ് യുവതിക്ക് വിമാനത്തിൽ പ്രാഥമിക ശ്രുശൂഷ നൽകി. 12.20 ന് വിമാനം റോമിൽ ലാൻഡ് ചെയ്തു, അവിടെ ആംബുലൻസും പാരാമെഡിക്കുകളും അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ടാർമാകിൽ കാത്തുനിൽക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വിമാനം യാത്ര പുനരാരംഭിക്കുകയും തിങ്കളാഴ്ച പുലർച്ചെ 2.20 ന് മാൾട്ട യിൽ ലാൻഡ് ചെയ്യുകയും ചെയ്തു.