മാൾട്ടാ വാർത്തകൾ
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ താൽക്കാലിക അധ്യക്ഷ സ്ഥാനം മാൾട്ടക്ക്

യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ താൽക്കാലിക അധ്യക്ഷ സ്ഥാനം മാൾട്ടക്ക് . ഏപ്രിൽ മാസത്തിലെ അധ്യക്ഷ സ്ഥാനാമാണ് മാൾട്ടക്ക് സ്വന്തമാകുന്നത് .ഐക്യരാഷ്ട്രസഭയിലെ മാൾട്ടയുടെ സ്ഥിരം പ്രതിനിധി വനേസ ഫ്രേസിയറാണ് ഇക്കാര്യം അറിയിച്ചത്.
ഇത് രണ്ടാം വട്ടമാണ് മാൾട്ട യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ താൽക്കാലിക അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. 2023 ഫെബ്രുവരി മാസത്തിലായിരുന്നു ആദ്യ ഊഴം. ലിബിയയിലെയും കൊസോവോയിലെയും യുഎൻ ദൗത്യങ്ങളെക്കുറിച്ചും മെഡിറ്ററേനിയനിലെയും മിഡിൽ ഈസ്റ്റിലെയും സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചുമാണ് ഈ മാസം ചർച്ച നടക്കുക.