ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; എട്ടര കോടി സ്വന്തം

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ മുല്ലച്ചേരിക്കാണ് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളര്‍) സമ്മാന തുക ലഭിച്ചത്. ‘സീരീസ് 500’ ലെ 500-ാമത്തെ വിജയിയാണ് ഇദ്ദേഹം.
മേയ് 23ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് വാങ്ങിയ 1163 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്യുന്ന വേണുഗോപാല്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി അജ്മാനില്‍ ഐടി സപ്പോര്‍ട്ട് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുന്നു. 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നതായി വേണുഗോപാല്‍ പറഞ്ഞു.
തത്സമയ നറുക്കെടുപ്പ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം കാണുന്നതിനിടെയാണ് സ്വന്തം പേര് കേട്ടത്. അതു കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. വേണുഗോപാലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.1999ല്‍ ആരംഭിച്ച ഡിഡിഎഫ് മില്ലെനിയം മില്ല്യനയര്‍ പ്രമോഷനില്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടിയ 249-ാമത്തെ ഇന്ത്യക്കാരനാണ് വേണുഗോപാല്‍. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങുന്നവരും മലയാളികളാണ്. സമ്മാനം അടിക്കുന്നവരിലും മലയാളികളാണ് മുന്നില്‍.