‘മകനെ തിരിച്ചുവരല്ലേ’ : യുഡിഎഫ് ഭരണകാലത്തെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

കൊച്ചി : യുഡിഎഫ് ഭരണകാലമായ പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിലെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി തെരഞ്ഞെടുപ്പ് കാംപയിനുമായി എല്‍ഡിഎഫ്. ‘മകനെ തിരിച്ചുവരല്ലേ’ എന്ന പേരില്‍ വെബ് സൈറ്റ് തയ്യാറാക്കിയാണ് പുതിയ ക്യാംപയിന്‍. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡിഎഫ് കാലത്തെ സംഭവങ്ങളെ വിശദമായി ജനങ്ങള്‍ക്ക് മുന്നില്‍ വിണ്ടും അവതരിപ്പിക്കാനാണ് എല്‍ഡിഎഫ് സൈബറിടങ്ങളുടെ നീക്കം.
‘ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം’ എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ മുന്നിലെത്തുക. 21 ഉപപേജുകളിലായി വിഡിയോ റിപ്പോര്‍ട്ടുകളുടെ യുട്യൂബ് ലിങ്ക് ഉള്‍പ്പെടെ സൈറ്റ് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. പവര്‍കട്ട്, ലോഡ്‌ഷെഡിംഗ്, കെഎസ്ആര്‍ടിസിയിലെ വെല്ലുവിളി, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങി വിവാദങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തിലെ പോരായ്മകളും, ഗെയില്‍ ദേശീയ പാത വികസനം എന്നിവയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായ താരതമ്യം എന്നിവും വെബ്‌സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.
രണ്ട് പേജുള്ള വെബ് സൈറ്റ് ആണ് ക്യാംപയിനിനായി എല്‍ഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വരെയുള്ള യുഡിഎഫ് കാലത്തെ വിവാദങ്ങള്‍ അടങ്ങിയ 21 ഉപപേജുകളും വെബ് സൈറ്റിലുണ്ട്. ‘മകനെ തിരിച്ചുവരല്ലേ’ എന്ന തലക്കെട്ടോടെയുള്ള ഓരോന്നും തുറക്കുമ്പോള്‍ വിഷയത്തെപ്പറ്റി തയ്യാറാക്കിയ യൂട്യൂബ് വീഡിയോയും കാണാന്‍ കഴിയും.



