സ്പോർട്സ്

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ലൂ​യി​സ് സു​വാ​ര​സ്

മോ​ണ്ടി​വി​ഡി​യോ : രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് യു​റു​ഗ്വ​ൻ സൂ​പ്പ​ർ​താ​രം ലൂ​യി​സ് സു​വാ​ര​സ്. വെ​ള്ളി​യാ​ഴ്ച പ​രാ​ഗ്വേ​ക്കെ​തി​രേ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​മാ​കും യു​റു​ഗ്വേ കു​പ്പാ​യ​ത്തി​ല്‍ ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മെ​ന്ന് സു​വാ​ര​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് 37കാ​ര​നാ​യ താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

“ഞാ​ൻ വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ച് കാ​ല​മാ​യി. വി​ര​മി​ക്കാ​നു​ള്ള ശ​രി​യാ​യ നി​മി​ഷം എ​പ്പോ​ഴാ​ണെ​ന്ന് അ​റി​യു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച അ​ഭി​മാ​നം മ​റ്റൊ​ന്നി​ല്ല. ഇ​താ​ണ് ശ​രി​യാ​യ സ​മ​യ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. എ​നി​ക്ക് ഒ​രു ചു​വ​ട് മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. എ​നി​ക്ക് 37 വ​യ​സാ​യി. അ​ടു​ത്ത ലോ​ക​ക​പ്പ് നേ​ടു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് എ​നി​ക്ക​റി​യാം.

അ​വ​സാ​ന ഗെ​യിം വ​രെ എ​ന്‍റെ എ​ല്ലാം ന​ൽ​കി എ​ന്ന സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ് ഞാ​ൻ പോ​കു​ന്ന​ത്, തീ​ജ്വാ​ല പ​തു​ക്കെ അ​ണ​ഞ്ഞി​ല്ല, അ​തി​നാ​ലാ​ണ് അ​ത് ഇ​പ്പോ​ൾ ത​ന്നെ വേ​ണ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ച​ത്.

2007-ൽ ​ആ​ദ്യ​മാ​യി ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ഴു​ള്ള അ​തേ ആ​വേ​ശ​ത്തി​ലാ​ണ് ഞാ​ൻ അ​വ​സാ​ന​മ​ത്സ​ര​വും ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. എ​ന്‍റെ മ​ക്ക​ള്‍​ക്ക് മു​മ്പി​ല്‍ എ​ന്തെ​ങ്കി​ലും വ​ലി​യ നേ​ട്ട​ത്തോ​ടെ വി​ര​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ടു​ത്തു​പ​റ​യാ​ന്‍ വ​ലി​യ കി​രീ​ട​മി​ല്ലെ​ങ്കി​ലും വി​ജ​യ​ങ്ങ​ളോ​ടെ വി​ട​വാ​ങ്ങാ​നാ​വു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്’- സു​വാ​ര​സ് പ​റ​ഞ്ഞു.

17 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ 142 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി യു​റു​ഗ്വേ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ (69) നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് സു​വാ​ര​സ് ബൂ​ട്ട​ഴി​ക്കു​ന്ന​ത്. 2007ൽ ​യു​റ​ഗ്വേ കു​പ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സു​വാ​ര​സ് 2010ല്‍ ​ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ലും 2011ലെ ​കോ​പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.

മു​ൻ ലി​വ​ർ​പൂ​ൾ, ബാ​ഴ്‌​സ​ലോ​ണ താ​ര​മാ​യ സു​വാ​ര​സ് ഇ​പ്പോ​ൾ എം​എ​ൽ​എ​സി​ൽ ഇ​ന്‍റ​ർ മ​യാ​മി​ക്കു​വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button